‘ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടൂ’; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ

By News Desk, Malabar News

മലപ്പുറം: പൊന്നാനിയിൽ ജനവിധി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു സ്‌പീക്കർ.

ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്നാണ് സ്‌പീക്കർ വെല്ലുവിളിച്ചത്. പൊന്നാനിയിലെ ഐശ്വര്യ കേരളയാത്രയിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ പരാമർശമാണ് സ്‌പീക്കറെ ചൊടിപ്പിച്ചത്.

പൊന്നാനിയിൽ എത്തിയിട്ട് അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് സ്‌പീക്കർ പറഞ്ഞു. ചെന്നിത്തലയുമായി ഒളിമറ യുദ്ധമോ, പുകമറ യുദ്ധമോ അല്ല നടത്തിയത്. നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം മറുപടി നൽകിയതാണ്.

സ്‌പീക്കർ പദവിയുടെ പരിമിതി ദൗർബല്യമായി കാണരുത്. ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. ചെന്നിത്തലക്കെതിരെ കേസെടുത്തതിലുള്ള പക പോക്കലാണ് തനിക്കെതിരെ ഇപ്പോൾ നടക്കുന്നതെന്നും ശ്രീരാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

Malabar News: എംഎസ്‌എഫ്‌ മാർച്ചിൽ സംഘർഷം; പ്രവർത്തകർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE