ചെന്നൈ : കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ട്രാൻസ് ജെൻഡേർസ് വിഭാഗത്തിൽ പെട്ട ആളുകൾക്ക് കൂടുതൽ സഹായവുമായി തമിഴ്‌നാട് സർക്കാർ. ഇതിന്റെ ഭാഗമായി ട്രാൻസ് ജെൻഡേഴ്‌സിന് പ്രത്യേക കോവിഡ് സാമ്പത്തിക സഹായം അനുവദിക്കുമെന്ന് സർക്കാർ വ്യക്‌തമാക്കി. ട്രാൻസ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 4000 രൂപയും അരിയും ഭക്ഷ്യകിറ്റും നൽകുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്‌തമാക്കിയത്.
മദ്രാസ് ഹൈക്കോടതിയിലാണ് ട്രാൻസ് വിഭാഗത്തിൽ പെട്ട ആളുകൾക്ക് കൂടുതൽ സഹായം നൽകുന്ന വിവരം സർക്കാർ അറിയിച്ചത്. കൂടാതെ റേഷൻ കാർഡ് ഇല്ലാത്ത ട്രാൻസ് ജെൻഡേഴ്‌സിനും സർക്കാർ സഹായം ലഭ്യമാകുമെന്നും, ഇതിനായി അവർ ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയെന്നും സർക്കാർ കൂട്ടിച്ചേർത്തു.
പ്രത്യേക കോവിഡ് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് ഒപ്പം ട്രാന്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്ക് പുതിയ സംരംഭം തുടങ്ങാൻ പലിശരഹിത വായ്‌പ അനുവദിക്കുമെന്നും സര്‍ക്കാർ വ്യക്‌തമാക്കി. 8,493 പേർ ഈ പദ്ധതിയിൽ ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. റേഷൻ കാർഡ് ഉള്ള ട്രാൻസ് ജെൻഡേഴ്‌സിന് മാത്രം ഈ ആനുകൂല്യം അനുവദിച്ചാൽ മതിയെന്നായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചത്. എന്നാൽ ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന ട്രാൻസ് വിഭാഗത്തിൽ പെട്ടവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ പിന്നീട് അറിയിച്ചു.
Read also : ഈ പ്രായത്തിൽ മേയറായെങ്കിൽ പ്രവർത്തിക്കാനും അറിയാം; ആര്യാ രാജേന്ദ്രൻ