ഈ പ്രായത്തിൽ മേയറായെങ്കിൽ പ്രവർത്തിക്കാനും അറിയാം; ആര്യാ രാജേന്ദ്രൻ

By Syndicated , Malabar News
arya rajendran
Ajwa Travels

തിരുവനന്തപുരം: എകെജി സെന്ററിലെ എൽകെജി കുട്ടിയാണ് തിരുവനന്തപുരം മേയർ എന്ന ബിജെപി കൗൺസിലർ കരമന അജിത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആര്യാ രാജേന്ദ്രൻ. ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ എൽഡിഎഫ് കൗൺസിലർ സുലോചനന്‍ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് അജിത്ത് അടക്കമുള്ളവർ ആവശ്യപ്പെട്ടപ്പോഴാണ് മേയർ പ്രതികരിച്ചത്.

തന്റെ പ്രായത്തെയും പക്വതയെയും പറ്റി പ്രതിപക്ഷം പലതവണ വ്യക്‌തിപരമായി അധിക്ഷേപിച്ചിട്ടും നാളിതുവരെ മറുപടി നൽകിയിട്ടില്ല. പക്ഷേ അധിക്ഷേപങ്ങൾ അതിരുവിട്ടതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി തവണ ആക്ഷേപിച്ചു. സ്‍ത്രീകളെ ആര് അപമാനിച്ചാലും അത് മോശം തന്നെയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ മോശമായ പരാമർശങ്ങൾ കാണുമ്പോൾ തങ്ങളുടെ വീട്ടിലെ അമ്മയെയും പെങ്ങളെയും പോലെയാണ് ഈ മേയറെന്നും നിങ്ങൾക്ക് ഓർമ വരുന്നുണ്ടോ; മേയർ ചോദിച്ചു.

തന്റെ പക്വത അളക്കാൻ ആരും വരേണ്ടതില്ല. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതിന് വേണ്ടിയുള്ള ശക്‌തമായ സംവിധാനത്തിലൂടെയാണ് താൻ വളർന്ന് വന്നതെന്ന് അഭിമാനത്തോടെ പറയുമെന്നും മേയർ വ്യക്‌തമാക്കി.

Read also: ഭക്‌തരെ തടയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, സുരക്ഷയാണ് പ്രധാനം; ദേവസ്വം മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE