ന്യൂഡെൽഹി: ടേക്ക് ഓഫിന് മുന്നേ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുത തൂണിൽ ഇടിച്ചു. ഡെൽഹി വിമാനത്താവളത്തിലാണ് സംഭവം. ഇടിയുടെ ആഘാതത്തെ തുടർന്ന് തൂൺ പൂർണമായും തകർന്നു. കൂടാതെ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് യാതൊരു പരിക്കും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.
ഡെൽഹിയിൽ നിന്നും ജമ്മുവിലേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം എസ്ജി 160ന്റെ ഇടത് ചിറകാണ് തൂണിൽ ഇടിച്ച് അപകടം ഉണ്ടായത്. പാസഞ്ചർ ടെർമിനലിൽ നിന്നും റൺവേയിലേക്ക് മാറ്റുമ്പോഴാണ് തൂണിൽ ഇടിച്ചത്.
അപകടം സംഭവിച്ചതിന് പിന്നാലെ അധികൃതർ ബദൽ വിമാനം സജ്‌ജമാക്കി. കൂടാതെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവള അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം; സിപിഎം നേതാവടക്കം രണ്ട് പേർ അറസ്‌റ്റിൽ