ആയുധങ്ങളുമായി ശ്രീലങ്കയിൽ നിന്നും ബോട്ട് തിരിച്ചെന്ന് വിവരം; തമിഴ്‌നാട്ടിൽ കർശന സുരക്ഷ

By Team Member, Malabar News
Representational image
Ajwa Travels

ചെന്നൈ : തമിഴ്‌നാട് തീരത്തേക്ക് ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി ബോട്ട് തിരിച്ചെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ രാമേശ്വരം തീരത്തേക്ക് ബോട്ട് യാത്ര തിരിച്ചെന്നാണ് ലഭിച്ച വിവരം. ഇതിനെ തുടർന്ന് തമിഴ്‌നാട് തീരത്ത് കർശന സുരക്ഷ ഏർപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തെ ഇന്ത്യൻ സേന പിടികൂടിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ ആയുധങ്ങളുമായി തമിഴ്‌നാട് തീരത്തേക്ക് ശ്രീലങ്കയിൽ നിന്നുള്ള ബോട്ട് യാത്ര തിരിച്ചെന്ന വിവരം ലഭിക്കുന്നത്. ഇതോടെ സുരക്ഷാ സേനയും, കോസ്‌റ്റ് ഗാർഡും ഉൾപ്പടെയാണ് തീരങ്ങളിൽ സുരക്ഷ ഒരുക്കുന്നത്.

കന്യാകുമാരി, തൂത്തുക്കുടി, ചെന്നൈ, രാമേശ്വരം എന്നീ തീരപ്രദേശങ്ങളിലാണ് ആയുധമേന്തിയ സുരക്ഷാ സേന നിലയുറപ്പിച്ചത്. ഇതിനൊപ്പമാണ് തമിഴ്‌നാട് തീരത്ത് കോസ്‌റ്റ് ഗാർഡും നിരീക്ഷണം ശക്‌തമാക്കിയത്.

Read also : സത്യന്‍ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്: മാഷിന്റെ ‘സമയനിഷ്‌ഠ’ ഇന്നുമെനിക്ക് വിസ്‌മയം; ഷീല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE