ശ്രീനിവാസൻ വധക്കേസ്; നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന

By Trainee Reporter, Malabar News
Srinivasan murder case
Ajwa Travels

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പോലീസ് കസ്‌റ്റഡിയിൽ ആയതായി സൂചന. കൊലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പടെ 12 പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മറ്റ് ആർഎസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് നീക്കം നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനോടകം പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തിരുന്നു. കേസിൽ നേരിട്ട് ബന്ധമുള്ള ആറ് പ്രതികളിൽ നാല് പേരെ കുറിച്ച് കൃത്യമായ സൂചനകൾ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. ഇവരുടെ അറസ്‌റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ, കൃത്യം നടത്തുന്നതിന് തൊട്ടു മുമ്പ് കൊലയാളി സംഘം മാർക്കറ്റ് റോഡിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

മൂന്ന് ബൈക്കുകളിൽ ആക്രമി സംഘം എത്തുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളത്. കൃത്യം നടത്തുന്നതിന് തൊട്ടു മുമ്പ് 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 16ന് രാവിലെ പത്തര മുതൽ പ്രതികൾ മാർക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്. ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലാണ്.

Most Read: ശമ്പള പ്രതിസന്ധി; കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ഇന്ന്- നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE