ശ്രീനിവാസന്‍ വധക്കേസ്; ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍

By News Bureau, Malabar News
disappearance of the young man
Representational Image
Ajwa Travels

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്‍റ്റിലായത്. ഇയാൾ സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണെന്ന് പോലീസ് പറയുന്നു.

ഗൂഢാലോചനയില്‍ പങ്കാളിയായ അഗ്‌നിശമനസേനാ ഉദ്യോഗസ്‌ഥനാണ് പിടിയിലായതെന്ന് പോലീസ് വ്യക്‌തമാക്കി. കോങ്ങാട് സ്‌റ്റേഷനിലെ ഫയർ ഓഫിസറായ ജിഷാദ് 2017 മുതല്‍ സർവീസിലുണ്ട്.

വധ ഗൂഢാലോചനയിൽ പങ്കെടുക്കുകയും വ്യത്യസ്‌ത ഘട്ടങ്ങളിൽ ജിഷാദ് പ്രതികൾക്ക് സഹായം ചെയ്‌തതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം കേസിൽ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്‍റ്റിലായത്.

Most Read: കെഎസ്ആർടിസി ശമ്പളപ്രതിസന്ധി; വിവിധ സംഘടനകൾ ഇന്ന് യോ​ഗംചേരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE