നിഗൂഢതകളുടെ ചുരുളഴിയുന്നു; ‘സ്‌റ്റാർ’ ഏപ്രില്‍ 9ന് തിയേറ്ററിലേക്ക്

By Staff Reporter, Malabar News
star movie

ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം ‘സ്‌റ്റാർ’ ഏപ്രില്‍ 9ന് തിയേറ്റർ റിലീസിനെത്തും. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഡോമിൻ ഡി സിൽവയാണ്. മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ‘സ്‌റ്റാറി’ൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.

ചിത്രത്തിൽ പൃഥ്വിരാജ് ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. റോയ് എന്ന ഗൃഹനാഥനായി ജോജു എത്തുമ്പോൾ ഡെറിക് എന്ന ഡോക്‌ടറുടെ വേഷമാണ് പൃഥ്വിരാജിന്റേത്. ആർദ്ര എന്ന നായിക കഥാപാത്രമായി ഷീലുവും എത്തുന്നു.

റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും അവർക്കിടയിലേക്ക് കടന്നുവരുന്ന ഡോ. ഡെറിക്കിനെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഇതിനോടകം ചിത്രത്തിന്റേതായി ഇറങ്ങിയ പോസ്‌റ്ററുകൾ, അതിൽ ഒളിപ്പിച്ചുവെക്കുന്ന നിഗൂഢതകളും സിനിമാപ്രേമികളുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നു.

തരുൺ ഭാസ്‌കരനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിനായി എം ജയചന്ദ്രനും, രഞ്‌ജിൻ രാജും ചേർന്നാണ് ഈണം പകരുന്നത്. വില്യം ഫ്രാൻസിസാണ് പശ്‌ചാത്തല സംഗീതം ഒരുക്കുന്നത്. ഹരിനാരായണന്റേതാണ് വരികൾ. ചിത്രത്തിന്റെ തിരക്കഥ നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ്. ലാൽ കൃഷ്‌ണൻ എസ് അച്യുതം ചിത്രസംയോജനം നിർവഹിക്കുന്നു.

സാനിയ ബാബു, ബേബി ശ്രീലക്ഷ്‌മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്‌ജി, സുബലക്ഷ്‌മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Read Also: ആർ‌എസ്‌എസിനെ ഇനി മുതൽ ‘സംഘപരിവാർ’ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE