നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്ക് എതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍

By Team Member, Malabar News
Malabarnews_high court
Representational image
Ajwa Travels

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും ഹൈക്കോടതില്‍. വിചാരണക്കിടയില്‍ പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടും അത് കണക്കിലെടുക്കാന്‍ വിചാരണക്കോടതി തയ്യാറായില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രതിഭാഗം വക്കീല്‍ നടിയെ മാനസികമായി പീഡിപ്പിക്കുന്നത് എന്ത് കൊണ്ട് കോടതിയെ അറിയിച്ചില്ല എന്ന ചോദ്യത്തിനാണ് സര്‍ക്കാര്‍ വിചാരണക്കോടതിക്ക് എതിരെ രംഗത്ത് വന്നത്.

കൂടാതെ പ്രതിഭാഗത്തിന് കിട്ടുന്ന പല രേഖകളും പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്ന ആരോപണവും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയില്‍ നിന്നും പ്രോസിക്യൂഷന് പോലും നീതി കിട്ടാത്ത സാഹചര്യത്തില്‍ തന്റെ അവസ്‌ഥ അതിലും ദയനീയമാണെന്ന് നടി കോടതിയില്‍ വ്യക്‌തമാക്കി.

വിചാരണക്കോടതിയില്‍ നിന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ നിര്‍ത്തി വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടി തന്നെയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിചാരണക്കോടതിയില്‍ തനിക്ക് നേരിടുന്നത് പക്ഷാപാതപരമായ നടപടിയാണെന്ന് നടി ഹരജിയില്‍ വ്യക്‌തമാക്കി. കൂടാതെ വിചാരണക്കോടതിയില്‍ വിസ്‌താരത്തിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഒപ്പം തന്നെ പല സുപ്രധാന മൊഴികളും കോടതിയില്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന ആരോപണവും നടി ഹരജിയിലൂടെ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE