റോഡിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായകൾ കടിച്ചു തിന്നു

By Team Member, Malabar News
Street Dog
Rep. Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ ആളൊഴിഞ്ഞ സ്‌ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായകൾ ചേർന്ന് കടിച്ചു തിന്നു. ഉസിലംപെട്ടി തേനി റോഡിൽ പൊന്നുസാമി തിയേറ്ററിന് സമീപത്തായാണ് സംഭവം. രക്‌തക്കറയുള്ള തുണി തെരുവ് നായകൾ കടിച്ച് തിന്നുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചോരക്കുഞ്ഞിനെയാണ് നായകൾ ചേർന്ന് കടിച്ചു തിന്നതെന്ന് കണ്ടെത്തിയത്. പോലീസ് എത്തി നായകളെ ഓടിച്ച് പരിശോധിച്ചപ്പോഴേക്കും കുഞ്ഞിന്റെ ശരീരത്തിന്റെ മുക്കാൽ ഭാഗവും തെരുവ് നായകൾ കടിച്ചു കീറി തിന്ന നിലയിൽ ആയിരുന്നു.

കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് റോഡിൽ ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി കുട്ടിയെ കണ്ടെത്തിയ പൊന്നുസാമി സിനിമ തിയേറ്ററിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. കൂടാതെ പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Read also: യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE