പുതുവൽസര ആഘോഷം; ഇന്ന് കർശന പരിശോധന നടത്തുമെന്ന് പോലീസ്

By Team Member, Malabar News
Strict Restrictions In Kerala Today Due To New Year Celebrations
Ajwa Travels

തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി കേരള പോലീസ്. പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് സംസ്‌ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ ശക്‌തമാക്കും. 10 മണിക്ക് ശേഷം ആൾക്കൂട്ടങ്ങൾ ഒത്തുചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ലെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്‌.

അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതിയുള്ളത്. പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതുകയും വേണം. ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബാറുകളും ക്ളബ്ബുകളും പത്ത് മണിയോടെ അടക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി മുതലാണ് സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്നലെ പിഴ അടക്കമുള്ള കാര്യങ്ങളിൽ പോലീസ് ഇളവ് നൽകിയെങ്കിലും, ഇന്ന് അത്തരം ഇളവുകൾ ഇല്ലാതെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിന് ഒപ്പം തന്നെ സംസ്‌ഥാനത്ത് ഡിജെ പാർട്ടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് നിലവിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാനുള്ള  പോലീസിന്റെയും സര്‍ക്കാരിന്റെയും തീരുമാനം പൊതുസ്‌ഥലത്തെ ആഘോഷങ്ങള്‍ക്കും കടിഞ്ഞാണിടും.

Read also: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ നാളെ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE