കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ നാളെ മുതൽ

By Team Member, Malabar News
Registration For Covid Vaccination In Children will Start Tomorrow
Ajwa Travels

തിരുവനന്തപുരം: 15-18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുന്നത്. തുടർന്ന് തിങ്കളാഴ്‌ച മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ആരംഭിക്കും.

കൊവാക്‌സിനാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. സംസ്‌ഥാനത്തൊട്ടാകെ വാക്‌സിൻ സ്വീകരിക്കാൻ അർഹരായ 15 ലക്ഷത്തോളം കുട്ടികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. രജിസ്‌റ്റർ ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖയും അപ്‌ലോഡ് ചെയ്യണം. ആധാർ ഇല്ലാത്തവർക്ക് സ്‌കൂളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാവുന്നതാണ്.

കോവിൻ ആപ്പിൽ രക്ഷിതാക്കൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള അക്കൗണ്ടിൽ കൂടി രജിസ്‌റ്റർ ചെയ്യുന്നതിനും തടസമില്ല. കൂടാതെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്‌റ്റർ ചെയ്‌താലും വാക്‌സിൻ ലഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE