കോട്ടയം: ട്രേഡ് യൂണിയൻ നേതാക്കൾക്ക് എതിരെ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ സമരം ചെയ്യുന്നത്. സമരം ആഹ്വാനം ചെയ്‌തിട്ട് യൂണിയൻ നേതാക്കൾ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം സമരത്തെ പിന്തുണക്കാൻ ചെന്നിത്തലക്ക് നാണം ഇല്ലേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല സർവേ എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കെ റെയിൽ അതിരടയാള കല്ല് നിർമാണത്തിൽ അഴിമതി ഉണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, ഇന്നത്തെ പണിമുടക്കിനോട് സഹകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന നിലപാടിലാണ് കട തുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. സംസ്‌ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
Most Read: മുല്ലപ്പെരിയാർ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി