വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
malappuram rape case
Representational Image
Ajwa Travels

മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. കുറ്റൂളി അഴിഞ്ഞിലം പാലാഴി വീട്ടിൽ പി അർജുനെ (27) ആണ് വാഴക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥിനിക്ക് വിവാഹ വാഗ്‌ദാനം നൽകി പലതവണ പീഡിപ്പിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ പുലർച്ചെയാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

പ്രതിയുടെ ഒരു ബന്ധുവീടിന് അടുത്താണ് പെൺകുട്ടി താമസിക്കുന്നത്. പീഡന ശ്രമത്തിനിടെ മൊബൈലിൽ വീഡിയോ പകർത്തുകയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്‌തിട്ടുണ്ട്. തുടർന്ന് വീട്ടുകാർ അറിയാതെ നിരവധി തവണ പ്രതി കുട്ടിയിൽ നിന്ന് പണം  കൈക്കലാക്കിയതായി പോലീസ് പറഞ്ഞു. ഭീഷണി തുടർന്ന സാഹചര്യത്തിൽ വീട്ടുകാർ വാഴക്കാട് സ്‌റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്‌ഥാനത്തിൽ ആണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

Read Also: മുംബൈയിൽ മഴ കനക്കുന്നു; റോഡുകൾ വെള്ളത്തിനടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE