ചാവക്കാട്: തൃശൂർ ചാവക്കാട് ഒരുമനയൂരിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ചെളിയിൽ താഴ്ന്ന് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപെടുത്തി.
ഒരുമനയൂർ സ്വദേശികളായ വരുൺ (16), സൂര്യ (16), മുഹ്സിൻ (16) എന്നിവരാണ് മരിച്ചത്. കഴുത്താക്കൽ കായലിൽ വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. അഞ്ച് കുട്ടികളാണ് ഇവിടെ കുളിക്കാൻ ഇറങ്ങിയത്. ഇതിൽ മൂന്നുപേർ ചെളിയിൽ താഴുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരാണ് രണ്ടുപേരെ രക്ഷപെടുത്തിയത്. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ മൃതദേഹങ്ങൾ നാട്ടുകാർ പുറത്തെത്തിച്ചിരുന്നു.
Most Read: വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക്; ബദൽ മാർഗം കണ്ടെത്തി- മന്ത്രി