ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഇലക്കറികൾ. ഇലക്കറികൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, ഉയർന്ന രക്‌തസമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യമുള്ള ശരീരത്തിന് ഇലക്കറികൾ ധാരാളം കഴിക്കണമെന്നത് നമുക്ക് അറിയാമെങ്കിലും പലപ്പോഴും അവയെ മാറ്റി നിർത്താറാണ് പതിവ്. എന്നാൽ ഇനി ഇലക്കറികളോട് മുഖം തിരിച്ചു നിൽക്കേണ്ട. ഇലക്കറികളുടെ ഉപയോഗം ഹൃദ്രോഗ സാധ്യത കുറക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം വ്യക്‌തമാക്കുന്നു.
ദിവസവും ഒരു കപ്പ് നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറക്കാൻ സഹായിക്കുമെന്ന് ന്യൂ എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി (ഇസിയു) നടത്തിയ പഠനം വ്യക്‌തമാക്കുന്നു. പ്രതിവർഷം 17.9 ദശലക്ഷം ആളുകളാണ് ഹൃദ്രോഗം മൂലം മരണമടയുന്നത് എന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
50,000ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്. നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്ന ആളുകൾക്ക് 12 മുതൽ 26 ശതമാനം വരെ ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.
ഹൃദ്രോഗം തടയുന്നതിനുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ആ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കണമെന്ന് ഇസിയുവിന്റെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ന്യൂട്രീഷൻ റിസർച്ചിലെ പ്രമുഖ ഗവേഷകൻ ഡോ. കാതറിൻ ബോണ്ടോന്നോ പറഞ്ഞു.
Also Read: എതിർപ്പ് തള്ളി, വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കും; നിർണായക തീരുമാനവുമായി അമേരിക്ക