നാഗല്‍ പുറത്ത്; യു എസ് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു

By Staff Reporter, Malabar News
sports image_malabar news
Sumit Nagal
Ajwa Travels

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സുമിത് നാഗല്‍ പുറത്ത്. രണ്ടാം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരം ഡൊമിനിക് തീമാണ് നാഗലിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍: 6-3, 6-3, 6-2. ഡൊമനീക് തീം അടുത്ത റൗണ്ടില്‍ മാരിന്‍ സിലിച്ചിനെ നേരിടും.

ഏഴു വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ താരം യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. 2013ല്‍ സോംദേവ് ദേവ് വര്‍മനു ശേഷം രണ്ടാം റൗണ്ടിലെത്തുന്ന ഇന്ത്യക്കാരനാണ് സുമിത് നാഗല്‍. എന്നാല്‍ ആദ്യ റൗണ്ടിലെ പ്രകടനം ആവര്‍ത്തിക്കാന്‍ സുമിത് നാഗലിന് സാധിച്ചില്ല.

നാഗിലിന് പുറമെ ബ്രിട്ടന്റെ ആന്‍ഡി മറേയും മത്സരത്തില്‍ നിന്നും പുറത്തായി. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടിവന്ന ആന്‍ഡി മറേക്ക് തിരിച്ചുവരവ് മികവുറ്റതാക്കാനായില്ല. ഫെലിക് ഓഗര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മറെയെ പരാജയപ്പെടുത്തിയത്. അതേസമയം വനിതാ വിഭാഗത്തില്‍ റഷ്യയുടെ മാര്‍ഗരിറ്റ ഗസ്പാറിയാനെ പരാജയപ്പെടുത്തി അമേരിക്കന്‍ താരം സെറീന വില്യംസ് അടുത്ത റൗണ്ടിലെത്തി.

പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയാണ് സുമിത് നാഗലിന്റെ മടക്കം. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് നാഗല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE