സപ്ളിമെന്ററി പരീക്ഷകളും ഓൺലൈനായി നടത്തും; തമിഴ്‌നാട്

By Team Member, Malabar News
Suplimentory Exams In Colleges Will be On Online In Tamil Nadu
Ajwa Travels

ചെന്നൈ: കോളേജ് വിദ്യാർഥികളുടെ സപ്ളിമെന്ററി പരീക്ഷകളും ഓൺലൈനായി തന്നെ നടത്താൻ തീരുമാനിച്ച് തമിഴ്‌നാട്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സപ്ളിമെന്ററി പരീക്ഷകളും ഓൺലൈനായി നടത്താൻ ഒരുങ്ങുന്നത്.

അതേസമയം അവസാന വർഷ വിദ്യാർഥികളുടെ സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തില്ലെന്നും, അവ കോളേജുകളിൽ നേരിട്ടാകും നടത്തുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ജനുവരി 20ആം തീയതി മുതൽ കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ നേരിട്ട് നടത്താനാണ് ആദ്യം വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഫെബ്രുവരി ഒന്ന് മുതൽ ഓൺലൈനായി നടത്താൻ തീരുമാനിക്കുകയായിരുന്നു.

20 ലക്ഷം വിദ്യാർഥികളാണ് സംസ്‌ഥാനത്ത് ഓൺലൈനായി സെമസ്‌റ്റർ പരീക്ഷ എഴുതുക. കൂടാതെ പരീക്ഷക്ക് തയ്യാറെടുക്കാൻ ഈ മാസം 31ആം തീയതി വരെ കോളേജ് വിദ്യാർഥികൾക്ക് അവധി നൽകിയിരിക്കുകയാണ്.

Read also: വാരാന്ത്യ ലോക്ക്‌ഡൗൺ; കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ- വിറ്റത് 2.19 കോടിയുടെ മദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE