വാരാന്ത്യ ലോക്ക്‌ഡൗൺ; കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ- വിറ്റത് 2.19 കോടിയുടെ മദ്യം

By Trainee Reporter, Malabar News
LOQUOR SALE IN WAYANAD
Ajwa Travels

വയനാട്: വാരാന്ത്യ ലോക്ക്‌ഡൗൺ കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ. ലോക്ക്‌ഡൗണിന്റെ തലേദിവസമായ ശനിയാഴ്‌ച വയനാട്ടിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ കച്ചവടം പൊടിപൊടിച്ചു. ജില്ലയിലെ ആറ് ഔട്ട്ലെറ്റുകളിൽ നിന്നായി 2.19 കോടിയുടെ മദ്യമാണ് വിറ്റത്. സാധാരണ ദിവസങ്ങളിൽ ഉണ്ടാകുന്നതിനേക്കാൾ ഒരുകോടിയോളം രൂപയുടെ അധിക കച്ചവടമാണ് ശനിയാഴ്‌ച നടന്നത്.

ബാറുകളുടെയും, ബിയർ ആൻഡ് വൈൻ പാർലറിലെയും വിൽപന കൂടാതെയുള്ള കണക്കാണിത്. ഇതുകൂടി ചേർത്താൽ രണ്ടരക്കോടിയിലേറെ രൂപയുടെ മദ്യം ജില്ലയിൽ വിറ്റഴിച്ചതായി കണക്കാക്കേണ്ടിവരും. ഓണം, വിഷു, ക്രിസ്‌മസ്‌ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നടക്കുന്ന കച്ചവടത്തിന് സമാനമായ റെക്കോർഡ് മദ്യവിൽപനയാണിത്. 1.20 മുതൽ 1.40 കോടിയുടെ കച്ചവടമാണ് സാധാരണ ദിവസങ്ങളിൽ ജില്ലയിൽ നടക്കാറുള്ളത്.

ജില്ലയിൽ ഏറ്റവും കൂടുതൽ മദ്യം വിട്ടത് കൽപ്പറ്റയിലാണ്. 52.47 ലക്ഷം രൂപയുടെ കച്ചവടമാണ് കൽപ്പറ്റ ബിവറേജസ് ഔട്ട്ലെറ്റിൽ നടന്നത്. രണ്ടാം സ്‌ഥാനത്ത്‌ മാനന്തവാടിയാണ്. 46.94 ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്. ഏറ്റവും കുറവ് വിൽപന നടന്നത് അമ്പലവയലിലാണ്. 25.21 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. അതേസമയം, പലയിടത്തും തിരക്ക് ഒഴിവാക്കാൻ പോലീസ് ഇടപെടേണ്ടി വന്നു.

Most Read: സി കാറ്റഗറിയിൽ; തിരുവനന്തപുരത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE