സൂററ്റിൽ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് അപകടം; 4 മരണം

By Staff Reporter, Malabar News
building collapse
Ajwa Travels

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണ് നാലുപേർ മരണപ്പെട്ടു. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടത്തിൽ നാലുപേർക്ക് ജീവൻ നഷ്‌ടമായതായി ജില്ലാ പോലീസ് സൂപ്രണ്ട് ഉഷ രാധ ദേശായി അറിയിച്ചു. മരണപ്പെട്ടവർ കെട്ടിടത്തിലെ തൊഴിലാളികൾ ആണെന്നും ബിഹാർ സ്വദേശികൾ ആണെന്നും പോലീസ് സൂപ്രണ്ട് വ്യക്‌തമാക്കി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.

അപകടം നടന്ന ഉടൻ തന്നെ പോലീസ് സ്‌ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു.

Read Also: പുതിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം; അന്തർ സംസ്‌ഥാന യാത്രകൾക്ക് തടസമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE