എസ്‌വൈഎസ്‌ ‘ഹരിത മുറ്റം’ പദ്ധതിക്ക് സോൺ തലത്തിലും തുടക്കം കുറിച്ചു

By Desk Reporter, Malabar News
SYS Haritha Muttam project has launched at the zonal level also
ഹരിത മുറ്റം പദ്ധതിയുടെ 'മലപ്പുറം സോണ്‍' ഉൽഘാടനം എസ്‌വൈഎസ്‌ സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി നിര്‍വഹിക്കുന്നു
Ajwa Travels

മലപ്പുറം: പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന ‘ഹരിത മുറ്റം’ പദ്ധതിക്ക് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലും തുടക്കമായി.

എസ്‌വൈഎസ്‌ സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരിയാണ് സോണ്‍തല ഉൽഘാടനം നിര്‍വഹിച്ചത്. പുതിയ കാലത്ത് വിവിധ കൃഷികളുടെ പ്രസക്‌തി വർധിച്ച് വരികയാണെന്നും നല്ലൊരു നാളേക്കായി എല്ലാ വീടുകളിലും കൃഷിത്തോട്ടങ്ങള്‍ തയ്യാറാക്കണമെന്നും സ്വാദിഖ് സഖാഫി പറഞ്ഞു.

ജൂണ്‍ 7 വരെ നീണ്ടു നില്‍ക്കുന്ന ക്യാംപയിനിന്റെ ഭാഗമായി 7 സര്‍ക്കിളുകളിലെ 69 യൂണിറ്റുകളില്‍ 5000 പ്രവര്‍ത്തകര്‍ ഹരിത മുറ്റം പദ്ധതിയില്‍ പങ്കാളികളാകും. മികച്ച ഹരിത മുറ്റത്തിന് അവാര്‍ഡുകള്‍ നല്‍കും. യൂണിറ്റിലെ രണ്ട് വീതം കര്‍ഷകരെ ആദരിക്കും. ജൂണ്‍ 5ന് ലോക പരിസ്‌ഥിതി ദിനത്തില്‍ നമുക്കൊരു മരം നാളേക്കൊരു ഫലം എന്ന പേരില്‍ വരും തലമുറക്ക് ഉപകാരപ്പെടുന്ന ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കും.

ഉൽഘാടന പരിപാടിയില്‍ സോണ്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ്‌ ജില്ലാകമ്മിറ്റി അംഗം സിറാജ് കിടങ്ങയം, എസ്‌എസ്‌എഫ് ജില്ലാ സെക്രട്ടറി സല്‍മാന്‍ സിദ്ധീഖി, ഉസ്‌മാൻ ബുഖാരി, അബ്‌ദുസ്സമദ്‌ സഖാഫി വെള്ളില എന്നിവര്‍ പ്രസംഗിച്ചു.

Most Read: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെയെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE