എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ സമാഹരണം ജില്ലയിൽ ആരംഭിച്ചു

By Desk Reporter, Malabar News
SYS Santhwanam ArafaNidhi (Arafa Nidhi) collection started in the Malappuram
അറഫാനിധിയുടെ ജില്ലാതല ഉൽഘാടനം സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കുന്നു

മലപ്പുറം: അശരണരും മാറാരോഗികളും വീടില്ലാത്തവരുമായ ആയിരക്കണക്കിന് ആളുകൾക്ക് സാധ്യമാകുന്ന സഹായങ്ങളെത്തിക്കാൻ അറഫദിനത്തിൽ സമാഹരിക്കുന്നഅറഫാനിധിക്ക് ജില്ലയിലെ എസ്‌വൈഎസ്‍ യൂണിറ്റുകളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി.

ദാറുൽ ഖൈർ ഭവന പദ്ധതി, ആംബുലൻസ് സർവീസ്, വളണ്ടിയർ സംവിധാനം, സൗജന്യ മരുന്ന് വിതരണം, ഭക്ഷ്യ കിറ്റ് പദ്ധതികൾ, കുടി വെള്ള സംവിധാനങ്ങൾ, സാന്ത്വന കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികളിൽ ഉൾപ്പെടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണം, വിവാഹ ധനസഹായം, കിഡ്‌നി, കാൻസർ ഉൾപ്പടെയുള്ള മാറാവ്യാധികൾ ബാധിച്ചവരും മറ്റ്‌ രോഗികൾക്കുമുള്ള ചികിൽസാ സഹായം, ഉപജീവന പദ്ധതിയായ ‘മഈശ’ ഉൾപ്പെടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും എസ്‌വൈഎസ്‍ ചെലവഴിച്ച് കൊണ്ടിരിക്കുന്നത്.

ഇത്തരം ജീവകാരുണ്യ പ്രവർത്തികൾ കൂടുതലാവശ്യമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിനാൽ, പരമാവധി തടസം കൂടാതെ എല്ലാ സാന്ത്വന പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാനാണ് അറഫാനിധി സമാഹരണം നടത്തുന്നത് സംഘാടകർ പറഞ്ഞുനിധിയുടെ ജില്ലാതല ഉൽഘാടനം കേരള മുസ്‌ലിം ജമാഅത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി നിർവഹിച്ചു.

ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ വിപിഎം ഇസ്‌ഹാഖ്‌, അബ്‌ദുൽ റഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതളാ ശിഹാബ് സഖാഫി, സികെ ശക്കീർ അരിമ്പ്ര, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, യൂസുഫ് സഅദി പൂങ്ങോട്, പികെ മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.

Most Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് IMA

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE