ദുബായ്: ടി-20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. പാകിസ്‌ഥാനൊപ്പം ഗ്രൂപ്പിൽ നിന്ന് ആരാണ് അവസാന നാലിലേക്ക് മാർച്ച് ചെയ്യുകയെന്ന് നിശ്‌ചയിക്കുന്ന പോരാട്ടത്തിന് ഒരു ക്വാർട്ടർ ഫൈനലിന് തുല്യമായ ആവേശം കൈവരും. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിൽ കെയ്ൻ വില്യംസണെയും സംഘത്തേയും നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമിന് മുൻപിലില്ല.
തുല്യശക്‌തികളുടെ പോരാട്ടമാണ് ഇന്ന് നടക്കാൻ പോവുന്നത്. ഇരുടീമുകൾക്കും ജയം ഒരുപോലെ അനിവാര്യമാണ്. പരാജയപ്പെടുന്ന ടീം ലോകകപ്പിൽനിന്ന് പുറത്തേക്കുള്ള വഴിയിലേക്ക് അടുക്കും. വൈകീട്ട് 7.30 മുതലാണ് മൽസരം ആരംഭിക്കുക.
ആദ്യ മൽസരത്തിൽ ഇന്ത്യ പാകിസ്‌ഥാനോട് 10 വിക്കറ്റിന് തോറ്റപ്പോൾ ന്യൂസീലൻഡിന്റെ തോൽവി അഞ്ച് വിക്കറ്റിനായിരുന്നു. പോയന്റിൽ മുന്നിലെത്തുന്ന രണ്ടു ടീമുകളാണ് സെമിയിലെത്തും. പാകിസ്‌ഥാൻ സെമി ഉറപ്പിച്ച സാഹചര്യത്തിൽ രണ്ടാം സ്‌ഥാനത്തിന് വേണ്ടിയാകും ഇന്നത്തെ പോരാട്ടം.
Read Also: ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’; ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ മമ്മൂട്ടി പുറത്തിറക്കി