Sun, Aug 2, 2026
35.1 C
Dubai
Home Tags Malabar News

Tag: Malabar News

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം; ഉൽഘാടനം ജനുവരിയിൽ

കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം. മെഡിക്കൽ കോളേജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത പുതുവർഷ സമ്മാനമായി ജനുവരിയിൽ തുറന്നുകൊടുക്കും. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്, സർജിക്കൽ സൂപ്പർ...

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സാധ്യത; ഡിജിസിഎയുടെ പരിശോധന പൂർത്തിയായി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഘം സുരക്ഷാ പരിശോധന നടത്തി. ഇന്നലെയാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട് അനുകൂലമാണെന്നാണ് സൂചന. ഇതിന്റെ അടിസ്‌ഥാനത്തിൽ കരിപ്പൂരിൽ നിന്ന്...

ഒമൈക്രോൺ; പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത

പാലക്കാട്: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. അടച്ചിട്ട മുറികളിലെ പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. തുറസായ സ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താം. ജില്ലയിലെ...

വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യ അറസ്‌റ്റിൽ

വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്‌മിക്കുട്ടിയാണ് സംഭവത്തിൽ അറസ്‌റ്റിലായത്‌....

ചങ്ങരംകുളത്ത് 2.63 കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 2.63 കോടിയുടെ സ്വർണം പിടികൂടി. തിരൂർ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗമാണ് മലപ്പുറം ചങ്ങരംകുളത്ത് വെച്ച് സ്വർണം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന 6,363 ഗ്രാം സ്വർണമാണ്...

കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് സ്‌ഥാപിക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾക്കായുള്ള രൂപരേഖ ഈ സമിതികളായിരിക്കും തയ്യാറാക്കുന്നത്. 2022...

എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചു; പ്രതിഷേധം

കാസർഗോഡ്: എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചതോടെ കാസർഗോഡ് ജില്ലയിൽ വ്യാപക പ്രതിഷേധം. ജില്ലയിലെ ചികിൽസാ സൗകര്യക്കുറവിന് എതിരെയാണ് പ്രതിഷേധം ശക്‌തമാകുന്നത്. ജില്ലയിൽ മതിയായ ചികിൽസാ സൗകര്യം ഇല്ലാത്തത് എൻഡോസൾഫാൻ ദുരിത...

വയനാട്ടിൽ കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം

പുൽപ്പള്ളി: കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് കാട്ടിക്കുളം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എകെ ഷിബു എന്നിവരെയാണ് ഇന്ന് രാവിലെ എട്ടേകാലോടെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്. ജീവനക്കാർ തലനാരിഴയ്‌ക്കാണ്...
- Advertisement -