Tag: Malabar News
മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു
കൽപറ്റ: മുത്തങ്ങയിൽ മാരക ലഹരിമരുന്നും ചാരായവും കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ. വ്യത്യസ്‌ത സംഭവങ്ങളിലാണ് അറസ്‌റ്റ്. മുത്തങ്ങ ചെക്ക്‌പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി തോട്ടുമുക്കം സ്വദേശി മൂന്നുതൊട്ടിയിൽ ബോണി സെബാസ്‌റ്റ്യൻ (23) ആണ് അറസ്‌റ്റിലായത്....
പൂക്കോട് വെറ്റിനറി കാമ്പസ്; വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്
വയനാട്: ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഹോസ്‌റ്റലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്നാണ് നിലവിലെ കണ്ടെത്തൽ.
കഴിഞ്ഞ...
കൽപ്പാത്തി രഥോൽസവം; ജില്ലാ ഭരണകൂടത്തിന് രൂപരേഖ സമർപ്പിച്ചു
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകിയ സാഹചര്യത്തിൽ ഉൽസവത്തിന്റെ രൂപരേഖ തയ്യാറാക്കി ഗ്രാമസമൂഹം ജില്ലാ ഭരണകൂടത്തിന് കൈമാറി. രൂപരേഖയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർച്ച ചെയ്‌ത്...
17കാരി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്
മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 17കാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്. യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ളസ് ടു...
മാവൂർ സഹകരണ ബാങ്ക് ഭൂമി ഇടപാടിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ
കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്റെ ഭൂമിയിടപാടിൽ വന്‍ ക്രമക്കേട് നടന്നതായി റവന്യൂ വിജിലന്‍സ് കണ്ടെത്തൽ. ഭൂമിയുടെ വിലനിർണയത്തിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച പറ്റിയെന്നും ഇടപാടിൽ മൂന്നു കോടിയുടെ ക്രമക്കേട് നടന്നെന്നുമാണ്...
മൊബൈൽ താഴെ വീണ് പൊട്ടി; മനോവിഷമത്തിൽ 16 കാരൻ ആത്‍മഹത്യ ചെയ്‌തു
പൊന്നാനി: ഫോൺ താഴെ വീണ് പൊട്ടിയതിന്റെ മനോവിഷമത്തിൽ പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്‍മഹത്യ ചെയ്‌തത്. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ...
പരസ്യത്തിൽ നമ്പർ തെറ്റി; ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ
കോട്ടക്കൽ: പരസ്യത്തിൽ നമ്പർ തെറ്റി വന്നതോടെ ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ. വീട്ടമ്മ അറിയാതെ ഏതോ സിനിമാ ഗ്രൂപ്പിലെ പരസ്യത്തിൽ ഇവരുടെ നമ്പർ തെറ്റായി രേഖപെടുത്തിയതാണ് വിനയായത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വന്ന...
റെയിൽവേ മേൽപ്പാലത്തിൽ നിന്നും ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: ജില്ലയിലെ താനൂർ ദേവദാർ റെയിൽവേ മേൽപ്പാലത്തിൽ നിന്നും സ്വകാര്യ ബസ് താഴേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കൂടാതെ പരിക്കേറ്റ ആളുകളിൽ 5 പേരുടെ നില ഗുരുതരമാണെന്നും സൂചനയുണ്ട്....



































