പുലി സാന്നിധ്യം; മലമ്പുഴയിൽ മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി

By Trainee Reporter, Malabar News
AK Saseendran visit malambuzha
Ajwa Travels

പാലക്കാട്: മലമ്പുഴയിൽ പുലി ഇറങ്ങിയ പ്രദേശങ്ങളിൽ വനം മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി. മലമ്പുഴ ജില്ലാ ജയിലിന് സമീപം കഴിഞ്ഞ ദിവസം പുലി ഇറങ്ങിയ പ്രദേശങ്ങളാണ് മന്ത്രി സന്ദർശിച്ചത്. പ്രശ്‌ന പരിഹാരത്തിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും മന്ത്രിയെ ധരിപ്പിച്ചു.

കൂട് സ്‌ഥാപിച്ച് പുലിയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ജനപ്രതിനിധികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, കാടിനുള്ളിൽ തന്നെ മൃഗങ്ങളുടെ ആവാസ വ്യവസ്‌ഥ ഉറപ്പാക്കുന്ന പദ്ധതി സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്‌ഥാപിച്ച് നിരീക്ഷണം ശക്‌തമാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ മന്ത്രി നിർദ്ദേശം നൽകി.

അതേസമയം, മണ്ഡലത്തിൽ വന്യജീവി ശല്യം തുടർക്കഥയായ സാഹചര്യത്തൽ സർക്കാർ ശാശ്വതമായ പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ ഡിഎഫ്ഒ ഓഫിസിന് മുന്നിൽ ഉപരോധം നടത്തി.

Most Read: ജലനിരപ്പ് താഴ്‌ത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE