കാബുൾ: താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 അഫ്‌ഗാനിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ഉത്തര അഫ്ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ് ജില്ലയിലെ സൈനിക പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. രണ്ട് സൈനികരെ ഭീകരർ ബന്ധിയാക്കിയതായി പ്രവിശ്യ കൗൺസിൽ അംഗം റബ്ബാനി റബ്ബാനി പറഞ്ഞു. സമാധാന ശ്രമങ്ങൾ തുടരവേ അഫ്ഗാനിൽ ആക്രമണങ്ങളും വർധിച്ച് വരികയാണ്.
Read also: പട്ടാള അട്ടിമറിക്ക് എതിരെ വ്യാപക പ്രതിഷേധം; മ്യാൻമറിൽ ഫേസ്ബുക്ക് നിരോധിച്ചു