അഫ്‌ഗാനിസ്‌ഥാനിൽ മയക്കുമരുന്ന് നിരോധനം; ഉത്തരവ് പുറത്തിറക്കി താലിബാൻ

By Team Member, Malabar News
Taliban Bans THe Drug Cultivation In Afghanistan

കാബൂൾ: മയക്കുമരുന്നിന്റെ ഉൽപാദനം അഫ്‌ഗാനിസ്‌ഥാനിൽ നിരോധിച്ച് താലിബാൻ. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുൻസാദയാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കറുപ്പ് ഉൽപാദനം നിരോധിച്ച നടപടി അഫ്‌ഗാനിസ്‌ഥാന്റെ സാമ്പത്തിക വ്യവസ്‌ഥയെ പ്രതികൂലമായി ബാധിച്ചേക്കും.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കറുപ്പ് ഉൽപാദിപ്പിക്കുന്ന അഫ്‌ഗാനിസ്‌ഥാന്റെ സാമ്പത്തിക വ്യവസ്‌ഥയിൽ കറുപ്പിന്റെ കയറ്റുമതി വലിയ പങ്കാണ് വഹിക്കുന്നത്. ഉത്തരവ് ലംഘിച്ച് ആരെങ്കിലും കറുപ്പ് കൃഷി ചെയ്‌താൽ വിളകൾ നശിപ്പിച്ച് പ്രതിയെ ശരീഅത്ത് നിയമം അനുസരിച്ച് ശിക്ഷിക്കുമെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.

2000ൽ അധികാരത്തിലെത്തിയപ്പോൾ താലിബാൻ കറുപ്പ് കൃഷി നിരോധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ ഭരണകർത്താക്കളിൽ പലരും നിലപാട് മാറ്റുകയായിരുന്നു.

Read also: ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE