ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം

By News Desk, Malabar News
13 new districts in andhra pradesh tomorrow

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നാളെ 13 ജില്ലകൾ കൂടി നിലവിൽ വരുന്നതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. ഇതിനായുള്ള എല്ലാ നടപടി ക്രമങ്ങളും ജഗൻ മോഹൻ റെഡ്‌ഡി സർക്കാർ പൂർത്തിയാക്കി. നാളെ പുതിയ ജില്ലകളുടെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

നാളെ തന്നെ പുതിയ ജില്ലകളിൽ ചുമതലയേറ്റെടുക്കാൻ ഉദ്യോഗസ്‌ഥർക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളുടെ പോർട്ടലുകളും ഹാൻഡ് ബുക്കുകളും നാളെ പ്രകാശനം ചെയ്യും. ഓരോ ജില്ലയുടെയും ഘടന, ജില്ലകളില്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെയും വകുപ്പുകളുടെയും എണ്ണം, വകുപ്പുകള്‍ക്കായി ഓഫിസുകൾ സ്‌ഥാപിക്കുന്നതിന് ഓരോ കമ്മിറ്റിയും സ്വീകരിച്ച നടപടികള്‍ എന്നിവയും മുഖ്യമന്ത്രി വിശദീകരിച്ചു.

മുൻപ് സംസ്‌ഥാനത്ത് മൂന്ന് തലസ്‌ഥാനം കൊണ്ടുവരാനുള്ള നീക്കം ജഗൻ സർക്കാർ ഉപേക്ഷിച്ചിരുന്നു. നിയമ തലസ്‌ഥാനമായി അമരാവതി, നീതിനിർവഹണ തലസ്‌ഥാനമായി കർണൂൽ, ഭരണ തലസ്‌ഥാനമായി വിശാഖപട്ടണം എന്നിങ്ങനെ തലസ്‌ഥാന വിഭജനം നടത്താനായിരുന്നു പദ്ധതി. എന്നാൽ സംസ്‌ഥാനത്ത്‌ മൂന്ന് തലസ്‌ഥാനങ്ങളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്‌ഡി പ്രഖ്യാപിച്ചു. പുതിയ തലസ്‌ഥാനത്തിനായി കൃഷിഭൂമിയും സ്‌ഥലവും വിട്ടുകൊടുക്കാനിരുന്ന കർഷകർക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമായിരുന്നു.

Most Read: തീവ്രവാദ സൈറ്റുകള്‍ തുടര്‍ച്ചയായി ബ്രൗസ് ചെയ്‌തു; 18കാരൻ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE