താജുല്‍ ഉലമ ടവര്‍ ശിലാസ്‌ഥാപനം; സുന്നി പ്രസ്‌ഥാനത്തിന് ജില്ലയിൽ ഒരാസ്‌ഥാനം കൂടി

സുന്നി കുടുംബത്തിലെ മുഴുവന്‍ സംഘടനകളുടെയും ഓഫിസ് സമുച്ചയങ്ങള്‍ക്ക് പുറമെ സ്‌റ്റുഡന്‍സ് ഹോസ്‌റ്റൽ, കേന്ദ്രീയ സാന്ത്വന കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി തുടങ്ങി നിരവധി സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടവര്‍ എടരിക്കോട് ദേശീയ പാതയോരത്താണ് ഉയരുന്നത്.

By Desk Reporter, Malabar News
Thajul Ulama Tower Stone Foundation
എടരിക്കോട് നിർമിക്കുന്ന താജുൽ ഉമല ടവറിന്റെ ശിലാസ്‌ഥാപനം സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: കാന്തപുരം എപി അബൂബക്കർ വിഭാ​ഗം സുന്നി പ്രസ്‌ഥാനത്തിന് മറ്റൊരു ആസ്‌ഥാന മന്ദിരം കൂടി മലപ്പുറം ജില്ലയിൽ ഉയരുകയാണ്. ജില്ലയിലെ എടരിക്കോട് ആണ് ആസ്‌ഥാന മന്ദിരമായ താജുല്‍ ഉലമാ ടവർ ഉയരുന്നത്. സുന്നി പ്രാസ്‌ഥാനിക സംഘടനകൾക്കും പോഷക സംഘടനകൾക്കും പ്രവർത്തനത്തിന് അനുയോജ്യമായ രീതിയിലാണ് കെട്ടിടം രൂപകൽപന ചെയ്‌തിരിക്കുന്നത്‌.

ഈ കെട്ടിടം എസ്‌വൈഎസ് 60ആം വാര്‍ഷിക സമ്മേളന നഗരിയില്‍ പ്രഖ്യാപിക്കപ്പെട്ടതാണ്. കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആദ്യഘട്ടം എന്ന രീതിയിൽ ശിലാസ്‌ഥാപന കർമം ഇന്ന് നിർവഹിച്ചു. സമസ്‌ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാർ ആണ് നിര്‍വഹിച്ചത്.

സുന്നി കുടുംബത്തിലെ മുഴുവന്‍ സംഘടനകളുടെയും ഓഫിസ് സമുച്ചയങ്ങള്‍ക്ക് പുറമെ സ്‌റ്റുഡന്‍സ് ഹോസ്‌റ്റൽ, കേന്ദ്രീയ സാന്ത്വന കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി തുടങ്ങി നിരവധി സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടവര്‍ എടരിക്കോട് ദേശീയ പാതയോരത്താണ് ഉയരുന്നത്.

ശിലാസ്‌ഥാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി ഉൽഘാടനം ചെയ്‌തു.

അബൂഹനീഫല്‍ ഫൈസി തെന്നല, എംഎന്‍ കുഞ്ഞഹമ്മദ് ഹാജി, ഊരകം അബ്‌ദുറഹ്‌മാന്‍ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, എന്‍വി അബ്‌ദുറസാഖ് സഖാഫി, കെ സ്വാദിഖലി ബുഖാരി, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണമ്മല്‍ ജലീല്‍, ഹബീബ് കോയ തങ്ങള്‍ ജിദ്ദ, മുഹ്‌യുദ്ധീന്‍ കുട്ടി സഖാഫി പുകയൂര്‍, ബാവഹാജി ചിറക്കല്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ തുടങ്ങി സമസ്‌ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, സമസ്‌ത കേരള സുന്നി യുവജന സംഘം, കേരള സ്‌റ്റേറ്റ് സുന്നി സ്‌റ്റുഡന്‍സ് ഫെഡറേഷന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ഐസിഎഫ് തുടങ്ങി പ്രാസ്‌ഥാനിക കുടുംബത്തിലെ പ്രതിനിധികളും ഉമറാക്കളും പ്രവര്‍ത്തകരും സംബന്ധിച്ച ചടങ്ങിൽ മലപ്പുറം ജില്ലയിലെ സുന്നി കുടുംബത്തിന് അഭിമാനമായി മറ്റൊരു കെട്ടിടത്തിന് കൂടി ശിലാസ്‌ഥാപനം നിർവഹിച്ചു. വിപിഎം ബശീര്‍ പറവന്നൂര്‍ സ്വാഗതവും എഎ റഹീം കരുവാത്ത്കുന്ന് നന്ദിയും പറഞ്ഞു.

Most Read:  അപൂർവ ശസ്‌ത്രക്രിയയിലൂടെ ആറ് വയസുകാരന് പുതുജീവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE