ഡല്‍ഹിയിലെ വായു ഗുണനിലവാരം ‘തൃപ്തികരം’

By Team Member, Malabar News
Malabarnews_delhi
Representational image
Ajwa Travels

ന്യൂഡല്‍ഹി : തലസ്ഥാനത്തെ വായു ഗുണനിലവാരം കഴിഞ്ഞ ദിവസം ‘തൃപ്തികരമായ’ വിഭാഗത്തിലെത്തി. നേരത്തെ ‘നല്ല’ വിഭാഗത്തിലായിരുന്ന വായു ഗുണനിലവാര സൂചിക (എക്യുഐ) കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയും കുറഞ്ഞ മലിനീകരണത്തോതും മൂലമാണ് ‘തൃപ്തികരമായ’ വിഭാഗത്തിലെത്തിയത്. ഇന്ത്യയില്‍ മലിനീകരണതോത് കൂടിയ നഗരങ്ങളില്‍ മുന്നിലാണ് തലസ്ഥാനനഗരമായ ന്യൂഡല്‍ഹി. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ഡല്‍ഹിയിലെ വായു മലിനീകരണം വലിയ തോതില്‍ കുറച്ചിരുന്നു.

ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ പിഎം(പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 10 ന്റെ തോത് 58 ആയി രേഖപ്പെടുത്തിയത്. ഒപ്പം പിഎം 2.5 മലിനീകരണ സൂചിക 31 ആയും രേഖപ്പെടുത്തി. ഇവ രണ്ടും ‘തൃപ്തികരമായ’ വിഭാഗത്തിലാണ്. സഫാര്‍(സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്) അനുസരിച്ചാണ് ഇവ രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ചയോടെ ഡല്‍ഹിയിലെ പിഎം തോത് 69 ആയും പിഎം 2.5 മലിനീകരണ സൂചിക 38 ആയും ഉയരുമെന്നാണ് സൂചന. ഇവയും ‘തൃപ്തികരമായ’ വിഭാഗത്തില്‍ ഉള്‍പ്പെടും. കഴിഞ്ഞ ദിവസങ്ങളിലെ മഴയുടെ പശ്ചാത്തലത്തില്‍ നോയിഡയിലും ഗുരുഗ്രാമിലും യഥാക്രമം പിഎം 10 ന്റെ തോത് 43, 39 ആയി രേഖപ്പെടുത്തിയിരുന്നു.

(0-50) വളരെ നല്ലത്, (51-100) തൃപ്തികരം, (101-200) മിതമായ മലിനീകരണം, (201-300) മോശം, (301-400) വളരെ മോശം, (401-500)ഗുരുതരം എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചികകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE