ജനജീവിതം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവും; ധനമന്ത്രി

By Staff Reporter, Malabar News
national strike

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ കടുത്ത സാമ്പത്തിക മരവിപ്പുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇത് മറികടക്കാൻ സാധിക്കുന്ന തരത്തിലുള്ള ബജറ്റാകും പ്രഖ്യാപിക്കുകയെന്നാണ് കരുതുന്നത്.

ജനത്തിന്റെ ദൈനംദിന ജീവിതത്തിൽ കടുത്ത ബാധ്യത ഏൽപ്പിക്കാതെ, എന്നാൽ സംസ്‌ഥാനത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്‌റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് വർധനവുകൾക്ക് ബജറ്റിൽ ശുപാർശയുണ്ടായേക്കും. വരുമാനം വർധിപ്പിക്കേണ്ടതിനാൽ സംരംഭക മേഖലയെ പരമാവധി പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതികൾക്കും അതേപോലെ കുടുംബശ്രീ വഴിയുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്.

മൃഗസംരക്ഷണ-പരിപാലന മേഖലയെ കൂടുതൽ കാര്യക്ഷമമാക്കിയേക്കും. എന്നാൽ സംസ്‌ഥാനത്തിന്റെ വരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പെട്രോളിനും ഡീസലിനും നികുതി വർധിപ്പിക്കില്ലെന്നാണ് സൂചന. ഇന്ധന വില വർധന പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ളൈകോ, മാവേലി സ്‌റ്റോറുകൾ വഴിയുള്ള ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Read Also: സ്‌ത്രീധന പരാതികൾ ‘വെബ്‌പോർട്ടൽ വഴി’ സമർപ്പിക്കാം; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE