അരിക്കൊമ്പൻ കേസ്; വിദഗ്‌ധ സമിതിയുടെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ

നാളെ ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കേണ്ട പശ്‌ചാത്തലത്തിലാണ്‌ നിർണായക യോഗം ചേരുന്നത്.

By Trainee Reporter, Malabar News
aarikomban
Ajwa Travels

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് കൊച്ചിയിൽ പ്രത്യേക യോഗം ചേരും. നാളെ ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കേണ്ട പശ്‌ചാത്തലത്തിലാണ്‌ നിർണായക യോഗം ചേരുന്നത്. വിദഗ്‌ധ സമിതി കഴിഞ്ഞ ദിവസം പ്രശ്‌നബാധിത മേഖലകളിൽ എത്തി പ്രദേശവാസികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അരിക്കൊമ്പനെ കുറിച്ചുള്ള പ്രശ്‌നങ്ങൾ നാട്ടുകാർ വിദഗ്‌ധ സമിതിക്ക് മുന്നിൽ അവതരിപ്പിച്ചു.

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്‌നബാധിത മേഖലകളാണ് സംഘം സന്ദർശിച്ചത്. അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു ഉൾവനത്തിലേക്ക് അയക്കുന്നതാണ് സമിതിയുടെ പരിഗണനയിൽ ഉള്ളത്. ഏത് വനത്തിലേക്ക് അയക്കാം എന്നിവയടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാകും സമിതി നാളെ ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കുക.

അതേസമയം, അരിക്കൊമ്പനെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ സിങ്കുകണ്ടത്ത് നടക്കുന്ന രാപ്പകൽ സമരം അഞ്ചാം ദിവസത്തിലേക്ക്  കടന്നിരിക്കുകയാണ്. ഹൈക്കോടതി നിയമിച്ച വിദഗ്‌ധ സമിതി ഇന്നലെ ചിന്നക്കനാലിൽ എത്തിയിരുന്നെങ്കിലും സമരക്കാരെ കണ്ടിരുന്നില്ല. ഇതിലുള്ള ശക്‌തമായ പ്രതിഷേധം ഇന്ന് ഉണ്ടാകാനാണ് സാധ്യത. കോടതിയിൽ നിന്നും അനുകൂലമായ വിധി ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരാനാണ് ജനകീയ സമിതിയുടെ തീരുമാനം.

Most Read: എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിക്കായി പോലീസ് സംഘം നോയിഡയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE