Fri, Apr 26, 2024
28.3 C
Dubai
Home Tags Operation Arikomban

Tag: Operation Arikomban

‘കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നു’; അരിക്കൊമ്പൻ ഹരജിക്കാരന് 25,000 രൂപ പിഴ

ന്യൂഡെൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് തടയണമെന്നുള്ള ഹരജിയിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നുവെന്ന് വിമർശിച്ചു ഹരജിക്കാരന് 25,000 രൂപ പിഴ ചുമത്തി. അരിക്കൊമ്പനെ കുറിച്ച് ഒന്നും...

വന്യമൃഗ- മനുഷ്യ സംഘർഷം; ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി

തിരുവനന്തപുരം: പശ്‌ചിമഘട്ടത്തിലെ വന്യമൃഗ- മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി. അരിക്കൊമ്പൻ വിഷയത്തിന്റെ സാഹചര്യത്തിലാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. പരിസ്‌ഥിതി പ്രവർത്തകൻ സിആർ നീലകണ്‌ഠൻ, വികെ ആനന്ദൻ എന്നിവരാണ് ഹർജിക്കാർ....

‘ആനകൾ ശക്‌തരാണ്, ഒന്നും സംഭവിക്കില്ല’; അരിക്കൊമ്പൻ ഹരജിയിൽ സുപ്രീം കോടതി

ന്യൂഡെൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് തടയണമെന്നുള്ള ഹരജി ജൂലൈ ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പനായി സുപ്രീം കോടതിയിൽ ഹരജി...

‘അരിക്കൊമ്പനെ അവിടെയും ഇവിടെയും തുറന്നുവിടണമെന്ന് കോടതിക്ക് പറയാനാകില്ല’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ റബേക്ക നൽകിയ ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, ഫോറസ്‌റ്റ് ബെഞ്ചിന് വിട്ടു. എന്നാൽ, കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം കോടതി...

അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു; പ്രതിഷേധിച്ച് നാട്ടുകാർ

ചെന്നൈ: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു. ഇവിടെ കടുവാ സങ്കേതത്തിന്റെ മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. 15 കിലോമീറ്റർ ഉള്ളിൽ മാത്രമേ ആനയെ...

അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകം; ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ

കൊച്ചി: അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമെന്ന് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ. തന്നെ ഇത് വളരെയധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ മനുഷ്യന് വേണ്ടി മാത്രം ഉള്ളതാണെന്നും മറ്റു സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി....

അരിക്കൊമ്പനെ മയക്കുവെടിവെച്ചു; വെള്ളിമല വനത്തിലേക്ക് മാറ്റുമെന്ന് സൂചന

കമ്പം: ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ മയക്കുവെടിവെച്ചു തമിഴ്‌നാട് വനംവകുപ്പ്. പുലർച്ചെ 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ശേഷം കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചു അനിമൽ ആംബുലൻസിലേക്ക്...

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി; തേനി കളക്‌ടർ

ഇടുക്കി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്‌ടർ ഷാജീവന മുന്നറിയിപ്പ് നൽകി. കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന തരത്തിൽ...
- Advertisement -