മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല; സീതാറാം യെച്ചൂരി

By Staff Reporter, Malabar News
Sitaram Yechuri

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം ഇടതുപക്ഷ സർക്കാരിൽ ഉൾപ്പെടുത്താത്ത നടപടിയിൽ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലാണെന്ന് യെച്ചൂരി പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലായെന്ന് പറഞ്ഞ യെച്ചൂരി ആരൊക്കെ മൽസരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്‌ഥാന നേതൃത്വമാണെന്നും ചൂണ്ടിക്കാട്ടി.

കേരളത്തില്‍ തുടര്‍ഭരണത്തിനായി വോട്ട് ചെയ്‌ത ജനങ്ങള്‍ക്ക് യെച്ചൂരി നന്ദി അറിയിക്കുകയും ചെയ്‌തു. സര്‍ക്കാരിന് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമാണെന്നും വിജയാശംസകള്‍ നേരുന്നുവെന്നും സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.

Read Also: മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE