ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ല; അന്വേഷണം ശരിയായ ദിശയിലെന്നും മുഖ്യമന്ത്രി

By Staff Reporter, Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശുദ്ധ ഗ്രന്ഥത്തെ വിവാദമാക്കിയത് ആരാണെന്ന് ചോദിച്ച അദ്ദേഹം ഖുര്‍ആനെ ബഹുമാനിക്കേണ്ടവര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ ജലീലിനെ വിതരണം ചെയ്യാനാണ് ഏല്‍പിച്ചതെന്നും ഖുര്‍ആന്‍ കൊണ്ടുവന്നത് ന്യായമായ മാര്‍ഗത്തിലൂടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇയെ പോലെയൊരു രാജ്യത്തെ കള്ളക്കടത്തുകാര്‍ എന്ന് വിളിക്കുന്നതിനെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. കസ്റ്റംസ് ക്ലിയര്‍ ചെയ്ത് എംബസി കൊണ്ടുവന്നത് എങ്ങനെയാണ് കള്ളക്കടത്താവുന്നത്? ഒരു ഘട്ടത്തില്‍ സ്വര്‍ണക്കടത്താണെന്ന് പറയുന്നു. മറ്റൊരു ഘട്ടത്തില്‍ കള്ളക്കടത്താണെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read Also: കോവിഡ് പ്രതിരോധം തകിടം മറിക്കുന്ന പ്രതിപക്ഷ സമരങ്ങള്‍; വിമര്‍ശിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്തില്‍ ഇപ്പോള്‍ പലര്‍ക്കും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്നും ഇവരാണ് ആരോപണങ്ങള്‍ വഴിതിരിച്ച് വിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം കൃത്യമായ നിലയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി വിധി അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE