കക്കാടംപൊയിലിൽ കോവിഡ് നിയമലംഘനം; ഇരുപതോളം ബൈക്കുകൾ പിടിച്ചെടുത്തു

By Trainee Reporter, Malabar News
covid kerala
Representational Image
Ajwa Travels

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ എത്തുന്നു. മഴക്കാലം ആയതോടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ സമീപ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതേ തുടർന്ന് കോവിഡ് നിയന്ത്രണം ലംഘിച്ചെത്തിയ വിനോദ സഞ്ചാരികളുടെ ഇരുപതോളം ബൈക്കുകൾ തിരുവമ്പാടി പോലീസ് പിടിച്ചെടുത്ത് കേസ് രജിസ്‌റ്റർ ചെയ്‌തു.

രണ്ടാം തരംഗത്തിൽ മലയോര പഞ്ചായത്തുകളിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത പഞ്ചായത്താണ് കൂടരഞ്ഞി. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രോഗികളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ ദിവസം ഇവിടെ മൂന്ന് പേർക്ക് കോവിഡിന്റെ ഡെൽറ്റാ വകഭേദം സ്‌ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ പോലീസ് സഹായത്തോടെ പരിശോധന തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് മേരി തങ്കച്ചൻ അറിയിച്ചു. സർക്കിൾ ഇൻസ്‌പെക്‌ടർ കെ സുമിത് കുമാർ, സിപിഒ മാരായ യുവി പ്രജീഷ്, ഷിനോജ് തുടങ്ങിയവർ ചേർന്നാണ് വാഹനങ്ങൾ കസ്‌റ്റഡിയിൽ എടുത്തത്.

Read Also: സംസ്‌ഥാനത്ത് ഒരു വർഷത്തിനകം പാൽപ്പൊടി നിർമാണ യൂണിറ്റ് ആരംഭിക്കും; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE