ഓരോ ഇന്ത്യക്കാരന്റെയും ആത്‌മാവ് വേദനിച്ച ദിനം; കെസി വേണുഗോപാൽ

By Staff Reporter, Malabar News
kc-venugopal about tractor rally

ന്യൂഡെൽഹി: കർഷക റാലിയെ അടിച്ചമർ‌ത്തിയ ഡെൽഹി പൊലീസ് നടപടിയെ വിമർശിച്ച് കെസി വേണുഗോപാൽ എംപി. ഓരോ ഇന്ത്യക്കാരന്റെയും ആത്‌മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് കെസി വേണുഗോപാൽ പറഞ്ഞു. കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ മാത്രമാണ് ഉത്തരവാദി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന് മുദ്രാവാക്യം വിളിക്കുന്ന നാട്ടിൽ റിപ്പബ്ളിക് ദിനത്തിൽ കർഷകർക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇതെന്ന് വേണു​ഗോപാൽ ചോദിച്ചു. ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു. ഇനിയെങ്കിലും നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണം. കർഷകർക്ക് നീതി ലഭിക്കണമെന്നും കെസി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Read Also: കർഷക പ്രക്ഷോഭത്തിൽ വിറച്ച് കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE