നരഭോജി കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം

By Trainee Reporter, Malabar News
Tiger attack
Rep. Image
Ajwa Travels

വയനാട്: ഗൂഡല്ലൂരിൽ നാലുപേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടാൻ തീരുമാനം. കടുവയെ വെടിവെച്ചു കൊല്ലാനായിരുന്നു ആദ്യം ഉത്തരവിട്ടിരുന്നത്. പിന്നീട് തീരുമാനം മാറ്റി. കടുവയെ വെടിവച്ചു കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തീരുമാനം മാറ്റിയത്. അതേസമയം, മുതുമല കടുവാ സങ്കേതത്തിന് അകത്ത് കടന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാംഭിച്ചിട്ടുണ്ട്.

വനം വകുപ്പിന്റെ രേഖകളിൽ ‘ടി 23‘ എന്നറിയപ്പെടുന്ന കടുവയുടെ ചിത്രങ്ങളുടെ ചിവടുപിടിച്ചാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ഒമ്പത് ദിവസമായി കടുവയ്‌ക്കായുള്ള തിരച്ചിൽ നടത്തുകയാണ്. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുതകർമസേനയിലെ 12 പേരാണ് രംഗത്തുള്ളത്. ഇവർക്കൊപ്പം കർണാടകയുടെ ഡോഗ് സ്‌ക്വാഡും ഉണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിന് മൂന്ന് ടീമും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, തെപ്പക്കാട് ആനപ്പന്തിയിൽ നിന്നുള്ള താപ്പാനകളും തിരച്ചിലിന്റെ ഭാഗമായുണ്ട്.

വനംവകുപ്പിന്റെ മാത്രം 200 ജീവനക്കാരൻ തിരച്ചിലിൽ പങ്കാളികളായിട്ടുള്ളത്. ഇതിന് പുറമെ സ്‌ട്രൈക്കിങ് ഫോഴ്‌സ്, നക്‌സൽ വിരുദ്ധസേന പോലീസും രംഗത്തുണ്ട്. മസിനഗുഡി ചെക്ക്പോസ്‌റ്റ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്. ഇതിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മംഗള ബസുവിന്റെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും മസിനഗുഡിയിലെ വനംവകുപ്പ് ഓഫിസിന് മുന്നിൽ സമരം നടത്തിയിരുന്നു. ഇയാളടക്കം നാലുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം വനംവകുപ്പ് മന്ത്രി ഇന്നലെ വിതരണം ചെയ്‌തു.

Most Read: രാജ്യത്ത് 24 മണിക്കൂറിൽ 20,799 പേർക്ക് കോവിഡ്; 12,297 കേസുകളും കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE