രാജ്യത്ത് 24 മണിക്കൂറിൽ 20,799 പേർക്ക് കോവിഡ്; 12,297 കേസുകളും കേരളത്തിൽ

By Team Member, Malabar News
Covid Updates in India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എന്നാൽ കോവിഡ് ബാധിതരേക്കാൾ കൂടുതലാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം. 26,718 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായത്. കൂടാതെ 180 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ പകുതിയിൽ കൂടുതലും കേരളത്തിലാണ്. 12,297 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. രാജ്യത്ത് മറ്റുള്ള സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ നേരത്തെയുള്ള കണക്കുകളെ അപേക്ഷിച്ച് ഇപ്പോൾ കേരളത്തിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,38,34,702 ആയി ഉയർന്നു. ഇവരിൽ 3,31,21,247 ആളുകൾ രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 2,64,458 ആണ്. കൂടാതെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,49,029 ആയും ഉയർന്നു. നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി 2.10 ശതമാനവും, കോവിഡ് മുക്‌തിനിരക്ക് 97.89 ശതമാനവുമാണ്.

Read also: ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE