ശ്രദ്ധിച്ചത് ഭക്ഷണം ഉറപ്പാക്കാൻ, ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടായിസം ഇല്ലാതാവും; മോദി

By Desk Reporter, Malabar News
The focus was on food security, and if the BJP came to power, goondaism would be eliminated; Modi
Ajwa Travels

ലഖ്‌നൗ: കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും ഉണ്ടായപ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ബുധനാഴ്‌ച നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വരികയെന്നാല്‍ ഗുണ്ടായിസത്തിന്റെ അവസാനമെന്നാണ് അർഥം. യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് എല്ലാ അവസരങ്ങളും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഇന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അടുത്ത അഞ്ച് ഘട്ട തിരഞ്ഞെടുപ്പുകളില്‍ ബിജെപി തരംഗം ഉണ്ടാകുമെന്ന സൂചനയാണ് ജനങ്ങളുടെ ആവേശം കാണുമ്പോള്‍ ലഭിക്കുന്നതെന്ന് മോദി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. “ഞാന്‍ ദാരിദ്ര്യത്തെ കുറിച്ചുള്ള പ്രസംഗങ്ങള്‍ കേട്ടിട്ടില്ല. എന്നാല്‍ ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട്,”- പ്രധാനമന്ത്രി പറഞ്ഞു.

യോഗി സര്‍ക്കാരിന് കീഴില്‍ യുപിയിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും റേഷന്‍ ലഭിക്കുന്നുണ്ട്. നേരത്തെ മാഫിയ കൊള്ളയടിച്ച പാവപ്പെട്ടവരുടെ റേഷനിലെ ഓരോ ധാന്യമണിയും ഇന്ന് പാവപ്പെട്ടവരുടെ വീട്ടിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read:  രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലേക്കെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE