ഇന്ധന വിലയിലുള്ള നികുതി കുറക്കാൻ സർക്കാർ തയ്യാറാകണം; കെ സുരേന്ദ്രൻ

By Trainee Reporter, Malabar News
reduce taxes on fuel prices; K Surendran
Ajwa Travels

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിലുള്ള എക്‌സൈസ് തീരുവ കേന്ദ്ര  സർക്കാർ കുറച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരും നികുതി കുറക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പെട്രോൾ വിലയിലുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയുമാണ് കേന്ദ്രം കുറച്ചത്.

ഇതിന്റെ അടിസ്‌ഥാനത്തിൽ 10 രൂപ വീതം നികുതി കുറക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനദ്രോഹ നയത്തിൽ നിന്നും സംസ്‌ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്‌തമായ പ്രതിഷേധം നടത്തും. മറ്റു സംസ്‌ഥാനങ്ങൾ എല്ലാം കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്‌ഥാന സർക്കാർ കൊള്ള നടത്തുകയാണ്.

കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്‌ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ്-ടാക്‌സി ചാർജ് കുറക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. പെട്രോൾ വിലയിലുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയുമാണ് കുറച്ചത്.

ഇതോടെ വിപണിയിൽ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറവ് വരിക. കേരളത്തിൽ പെട്രോൾ 10 രൂപ 40 പൈസയും ഡീസലിന് 7 രൂപ 37 പൈസയും കുറയും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

Most Read: സംസ്‌ഥാനത്ത്‌ നാളെയും മഴ തുടരും; മൽസ്യബന്ധനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE