തിരുവനന്തപുരം: സംസ്‌ഥാനത്ത് പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രം സംസ്‌ഥാനത്തിന് നൽകുന്ന നികുതി വിഹിതത്തിൽ വലിയ കുറവാണ് ഇപ്പോൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 9 രൂപ 15 പൈസയും ഡീസലിന് 8 രൂപ 84 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമായി വില ഉയർന്നു.
കൊച്ചിയിൽ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 113.63 രൂപയും ഡീസലിന് 100.58 രൂപയുമാണ് ഇന്നത്തെ വില.
Most Read: ദൂരപരിധി ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്തും; ഓട്ടോ നിരക്ക് പുനഃപരിശോധിക്കും