ചിറയിൻകീഴിൽ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു

By Trainee Reporter, Malabar News
The man, who was tied up by locals
Ajwa Travels

തിരുവനന്തപുരം: മോഷണ കുറ്റം ആരോപിച്ച് ചിറയിൻകീഴിൽ നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ(50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് ചന്ദ്രനെ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് ചികിൽസയിലിരിക്കെയാണ് മരിച്ചത്.

പാത്രങ്ങൾ മോഷ്‌ടിച്ചുവെന്ന് ആരോപിച്ചാണ് ചന്ദ്രനെ നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചത്. ഇതിന് പിന്നാലെ ചിറയിൻകീഴ് പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. മർദ്ദനത്തിൽ ഇയാളുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിരുന്നു. പരാതി ഇല്ലെന്ന് എഴുതി കൊടുത്തതിനാൽ മോഷണ കുറ്റത്തിന് പോലീസ് ചന്ദ്രനെതിരെ കേസെടുത്തിരുന്നില്ല. ആൾക്കൂട്ട മർദ്ദനത്തിന് എതിരെ ചന്ദ്രനും പരാതി നൽകിയിരുന്നില്ല.

Most Read: സംസ്‌ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE