രാജ്യത്ത് സ്ഥിതി രൂക്ഷം; രോഗബാധിധരുടെ എണ്ണം 26 ലക്ഷത്തിലേക്ക്, മരണസംഖ്യ അരലക്ഷത്തിലേക്ക്

By Team Member, Malabar News
Malabarnews_covid india
Representational image
Ajwa Travels

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷത്തിലേക്ക് ഉയരുന്നു. 25,89,782 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 64000 ഓളം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രാജ്യത്തെ രോഗമുക്തി നിരക്ക് ഉയരുന്നതും, മരണനിരക്ക് കുറഞ്ഞതും വലിയ ആശ്വാസമാണ് പകരുന്നത്. കഴിഞ്ഞ ദിവസത്തോടെ രോഗ മുക്തരാകുന്നവരുടെ നിരക്ക് 71.9 ശതമാനമായി ഉയര്‍ന്നു. ഒപ്പം തന്നെ മരണനിരക്ക് രണ്ട് ശതമാനത്തിന് താഴെ 1.93 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വലിയ തോതില്‍ ഉയരുകയാണ്. മഹാരാഷ്ട്രയില്‍ 12000 ല്‍ അധികം രോഗബാധിതരാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം തന്നെ ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍, അസം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ മാത്രം രാജ്യത്ത് 63,590 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 944 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. എന്നാല്‍ മുന്‍ ആഴ്‌ചകളേക്കാള്‍ മരണനിരക്കില്‍ നേരിയ കുറവ് ഉണ്ടായത് ആശ്വാസം പകരുന്നുണ്ട്. ഇപ്പോള്‍ രാജ്യത്ത് ആകെ 677,444 പേരാണ് ചികിത്സയിലുളളത്. 49,980 പേരാണ് രാജ്യത്ത് കോവിഡ് മൂലം ഇതുവരെ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE