‘സ്‌ത്രീധനത്തിന് എതിരെ പൊതുസമൂഹം മുന്നോട്ട് വരണം’; മൂസക്കുട്ടിയുടെ വീട് ഗവർണർ സന്ദർശിച്ചു

By Trainee Reporter, Malabar News
governer visiting
Ajwa Travels

മലപ്പുറം: മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്‍മഹത്യ ചെയ്‌ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയുടെ വീട്ടിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഗവർണർ മൂസക്കുട്ടിയുടെ വീട്ടിൽ എത്തിയത്. സ്‌ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് മൂസയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്‌ത്രീധനത്തിനെതിരെ പൊതുസമൂഹം മുന്നോട്ട് വരണമെന്നും പീഡനങ്ങൾ തടയുന്നതിന് സമൂഹത്തിനാണ് വലിയ പങ്ക് വഹിക്കാൻ കഴിയുകയെന്നും ബോധവൽക്കരണത്തിന്റെ ഭാഗമായാണ് മൂസക്കുട്ടിയുടെ വീട് സന്ദർശിച്ചതെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ മാസം 23ന് ആയിരുന്നു മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നിലമ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്‌തമായത്‌. മകളെ ഉപദ്രവിച്ചതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി മൂസക്കുട്ടി ചിത്രീകരിച്ചിരുന്നു. തുടർന്നാണ് ആത്‍മഹത്യ ചെയ്‌തത്‌. ഈ വീഡിയോ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മൂസക്കുട്ടിയുടെ മകളുടെ ഭർത്താവ് അബ്‌ദുൾ ഹമീദിനെ നേരത്തേ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

Most Read: 24 മണിക്കൂറിൽ രാജ്യത്ത് 21,257 കോവിഡ് കേസുകൾ; മരണം 271

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE