24 മണിക്കൂറിൽ രാജ്യത്ത് 21,257 കോവിഡ് കേസുകൾ; മരണം 271

By Team Member, Malabar News
Covid In India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 21,257 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 271 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആളുകളുടെ എണ്ണം 4,50,160 ആയി ഉയർന്നു.

രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 12,288 പേർ കേരളത്തിൽ നിന്നാണ്. രാജ്യത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 3,39,15,569 ആയി ഉയർന്നു. ഇവരിൽ 3,32,25,221 ആളുകൾ ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2,44,198 ആണ്.

രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 97.96 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കണക്കുകൾ 205 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കുകളാണ്.

Read also: കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരുമെന്ന് ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE