രഞ്‌ജിനി ജോസ് ആലപിച്ച പെര്‍ഫ്യൂമിലെ രണ്ടാമത്തെ ഗാനം നാളെ എത്തും

By Desk Reporter, Malabar News
Ranjini Jose _ Perfume Movie Song

നീണ്ട ഇടവേളയ്‌ക്ക് ശേഷം തെന്നിന്ത്യന്‍ ഗായിക രഞ്‌ജിനി ജോസ് ഒരു സോള്‍ഫുള്‍ മെലഡിയുമായി നാളെയെത്തുന്നു. രഞ്‌ജിനിയുടെ പതിവ് അടിച്ചുപൊളി ഗാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‌തമാണ്‌ ഈ ഗാനം.

അകലെ നിന്നുരുകും വെണ്‍താരം
അരികെ നിന്നുരുകും നിന്‍ മൗനം…

വിഷാദം പെയ്‌തിറങ്ങുന്ന ഈ ആര്‍ദ്രഗാനം രഞ്‌ജിനിയുടെ സ്വരമാധുരിയിലൂടെ തരളിതമായി ഒഴുകിയെത്തുകയാണ്. രഞ്‌ജിനി ആലപിച്ച പെര്‍ഫ്യൂമിലെ രണ്ടാമത്തെ ഈ ഗാനം ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ മെയ് 5ന് വൈകീട്ട് റിലീസ് ചെയ്യും.
Ranjini Jose _ Perfume Movie Songസംവിധായകന്‍ പികെ ബാബുരാജ്, നടി സുരഭി ലക്ഷ്‌മി, നടന്‍ വിനോദ് കോവൂര്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നത്. പ്രണയാതുരമായ ഈ ഗാനത്തിന് സംഗീതം നല്‍കിയത് രാജേഷ് ബാബു കെ ശൂരനാടും വരികളെഴുതിയത് സുജിത്ത് കാറ്റോടുമാണ്.

ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രമുഖ സംവിധായകന്‍ ഹരിദാസ് ഒരുക്കിയ പുതിയ ചിത്രമാണ് പെര്‍ഫ്യൂം. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദനമുദ്ര ഫിലിംസും സംയുക്‌തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ശരത്ത് ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി പട്ടിക്കര. പിആര്‍ഒ നിർവഹണം പിആര്‍ സുമേരനാണ്.

പൂർണ്ണ വായനയ്ക്ക്

Related Read: റാസ്‌പുടിന് ചുവടുവെച്ച് ജയസൂര്യയുടെ മകള്‍; കോവിഡ് മുൻനിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നതായി താരം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE