റൊമാന്റിക് ത്രില്ലർ ചിത്രം ‘സ്‌പ്രിംഗ്‌’ ചിത്രീകരണം പൂർത്തിയായി

പരസ്യചിത്ര സംവിധായകനായ ശ്രീലാൽ നാരായണൻ ഒരുക്കുന്ന പ്രണയവും പ്രതികാരവും നിറഞ്ഞ 'സ്‌പ്രിംഗ്‌' വേറിട്ട സംവിധാന രീതിയിൽ ഉടൻ പ്രേക്ഷകരിലേക്ക് എത്തും.

By Siva Prasad, Special Correspondent (Film)
  • Follow author on
'Spring' malayalam movie _ Directed by Sreelal Narayanan
Ajwa Travels

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ യാമി സോന എന്നിവർ പ്രധാന കാഥാപാത്രങ്ങളാകുന്ന ‘സ്‌പ്രിംഗ്‌’ ചിത്രീകരണം പൂർത്തിയായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻഎം ബാദുഷ നിർമിച്ച് നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലെത്തും

ബാദുഷ പ്രൊഡക്ഷൻസിന്റെ സ്വതന്ത്ര ബാനറിൽ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണിത്. സുനിൽ ജി പ്രകാശനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ, ഉണ്ണി രാജ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മ്യൂസിക് – അലോഷ്യ പീറ്റർ, എഡിറ്റർ – ജോവിൻ ജോൺ, ആർട്ട് – ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ – ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ – സക്കീർ ഹുസൈൻ, മേക്കപ്പ് – അനീഷ് വൈപ്പിൻ, വസ്‌ത്രാലങ്കാരം – ദീപ്‌തി അനുരാഗ്, കൊറിയോഗ്രഫി – ശ്രീജിത്ത്, കളറിസ്‌റ്റ് – രമേശ് സിപി, സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ് – വിജീഷ് പിള്ള, അസോസിയേറ്റ് – അരുൺ ജിദു, പിആർഒ – പി ശിവപ്രസാദ്.

Most Read: ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE