പ്രണയത്തിന്റെ വസന്തവുമായി ‘സ്‌പ്രിംഗ്’; ടൈറ്റിൽ പോസ്‌റ്റർ റിലീസായി

By Siva Prasad, Special Correspondent (Film)
  • Follow author on
SPRING Malayalam Movie
Ajwa Travels

കേരളത്തിൽ തിയേറ്റർ ഇല്ലെങ്കിലും 50ഓളം ഒടിടികളിലായി ചെറുതും വലുതുമായി നൂറോളം സിനിമകളാണ് കഴിഞ്ഞ രണ്ടുകൊല്ലം കൊണ്ട് റിലീസ് ചെയ്‌തത്‌. ഇതിൽ കൂടുതലും ത്രില്ലറും പ്രതികാരവും മാസ് മസാലകളും ആയിരുന്നു.

ഈ ട്രാക്കിനെ മാറ്റിപിടിക്കുന്ന സിനിമകളുടെ പൂക്കാലമാണ് ഇനി വരാനിരിക്കുന്നത്. അതിലൊന്നാണ് #ഹോം. ഇപ്പോഴിതാ മറ്റൊരു റൊമാന്റിക് ഡ്രാമ ചിത്രവുമായി വരികയാണ് പരസ്യ സംവിധായകനായ ശ്രീലാൽ നാരായണൻ. ചിത്രത്തിന്റെ ടൈറ്റിൽ ‘സ്‌പ്രിംഗ് എന്നാണ്. ആദിൽ എബ്രഹാം, ആരാധ്യ ആൻ, മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സിനിമാ സംവിധാന രംഗത്ത് നവാഗതനാണെങ്കിലും പരസ്യചിത്രീകരണ രംഗത്ത് 7 വർഷത്തെ അനുഭവസമ്പത്തുണ്ട് ശ്രീലാലിന്. പ്രശസ്‌തമായ പല ബ്രാൻഡുകളുടെയും വിജയകരമായ പല പരസ്യചിത്രങ്ങളും സംവിധാനം ചെയ്‌തിട്ടുള്ള ആളാണ് ശ്രീലാൽ. ശാരീരിക പരിമിതികളെ പൊരുതിതോൽപിച്ച്, തന്റെ തനിവഴികൾ വെട്ടിത്തെളിച്ച വ്യക്‌തി കൂടിയാണ് ശ്രീലാൽ നാരായണൻ.

അനുഭവസമ്പത്തും ലക്ഷ്യബോധവുമുള്ള ശ്രീലാലിന്റെ സിനിമയിലേക്കുള്ള പ്രവേശന ചിത്രമാണ് ‘സ്‌പ്രിംഗ്‘. ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ മലയാളത്തിലെ പ്രശസ്‌തരായ നിരവധി പേരുടെ പേജുകളിലൂടെയാണ് പുറത്തിറക്കിയത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻഎം ബാദുഷ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് സ്‌പ്രിംഗ്.

SPRING _ A Sreelal Narayanan Movie

സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുനിൽഗി പ്രകാശനാണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ, മ്യൂസിക് – അലോഷ്യ പീറ്റർ, എഡിറ്റർ – ജോവിക് ജോൺ, ആർട്ട് – ദിൽജിത് എം ദാസ്, പ്രൊഡക്ഷൻ ഡിസൈനർ – ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ – സക്കീർ ഹുസ്സൈൻ, മേക്കപ്പ് – അനീഷ് വൈപ്പിൻ, വസ്‌ത്രാലങ്കാരം – ദീപ്‌തി അനുരാഗ്, കൊറിയോഗ്രഫി – ശ്രീജിത്ത്, കളറിസ്‌റ്റ് – രമേശ് സിപി, സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ് – വിജീഷ് പിള്ള, അസോസിയേറ്റ് – അരുൺ ജിദു, പിആർഒ – പി ശിവപ്രസാദ്, ഡിസൈൻ – ലൈം ടീ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: മലബാർ കലാപ നേതാക്കളുടെ പേര് നീക്കുന്നതിൽ തീരുമാനം ആയില്ല; ഐസിഎച്ച്ആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE